പിള്ള അഴിമതി ആരോപിക്കുന്നത് തെറ്റാകില്ല -പിണറായി
Text Size
Story Dated: Monday, January 26, 2015 06:39 hrs UTC
തിരുവനന്തപുരം: ആര്. ബാലകൃഷ്ണ പിള്ളയെ തള്ളാതെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു.ഡി.എഫ് തീരുമാനം എടുക്കട്ടെയെന്ന് പിണറായി വിജയന് പറഞ്ഞു. അതിന് ശേഷം പിള്ളയെ ഇടതുമുന്നണിയില്‍ എടുക്കണോ എന്ന കാര്യം ആലോചിക്കാം. സര്‍ക്കാറിനെതിരെ പിള്ള അഴിമതി ആരോപിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും പിണറായി ചോദിച്ചു.
യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം മുന്നാക്ക വികസന കോര്പറേഷന് ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു.
Comments