തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. കാര്യവട്ടത്ത് പണി പൂര്‍ത്തിയായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നു എന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനിടെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ദേശീയ ഗെയിംസിന്‍െറ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
Comments