മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് മടങ്ങും. ഡല്‍ഹി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുത്ത പ്രധിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് ഒബാമ മടങ്ങുന്നത്. ഇന്ത്യ- അമേരിക്കന്‍ ബന്ധം മുഖ്യ വിഷയമാവുന്ന ചര്‍ച്ച രാവിലെ 10.30 ന് ആരംഭിക്കും. പിന്നീട് സാമാധാന നോബല്‍ ജേതാവായ കൈലാഷ് സത്യാര്‍ത്ഥിയുമായി ഒബാമ കൂടിക്കാഴ്ച നടത്തും.
ഉച്ചക്ക് 1.30 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒൗദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണില്‍ അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകും. അബ്ദുല്ല രാജാവിന്‍െറ വിയോഗത്തിലുള്ള ദുഃഖത്തില്‍ പങ്കു ചേരാനും പന്ഗാമി സല്മാന് രാജാവുമായി കൂടിക്കാഴ്ച നടത്താനുമാണ് അദ്ദേഹം സൗദിയിലത്തെുന്നത്. ഇതിനായി ആഗ്രയിലേക്കുള്ള സന്ദര്‍ശനം വെട്ടിച്ചുരുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒബാമയും സംയുക്തമായി നടത്തുന്ന മന് കി ബാത് റേഡിയോ പ്രഭാക്ഷണം ഇന്ന് രാത്രി 8.30ന് ആകാശവാണി സംപ്രേഷണം ചെയ്യും.
Comments