കുന്ദമംഗലത്ത് വിമുക്ത ഭടന് ഭാര്യയെ വെടിവെച്ച് കൊന്നു. പൊയ്യ സ്വദേശി സുരേഷാണ് ഭാര്യ ഷീജയെ വെടിവെച്ച് കൊന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ഇവരുടെ വീട്ടില്‍ നിന്നും നിലവിളി കേട്ടെ ത്തിയ അയല്‍വാസികള്‍ വെടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഷീജയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ചു. കൊല നടന്ന സമയത്ത് കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. സുരേഷ് ഏതാനും വര്‍ഷം മുമ്പാണ് സൈന്യത്തില്‍ നിന്നും വിരമിച്ചത്. ഷീജയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍
Comments