ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മാണിക്കെതിരെ മറ്റ് പ്രക്ഷോഭങ്ങളും ബി.ജെ.പി ആഹ്വാനം ചെയ്തിട്ടുണ്ട്. ബാര്‍ കോഴക്കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ഹര്‍ത്താല്‍ ഇല്ല.
അതേ സമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.
Comments