ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംസ്ഥാനത്ത് പൊതുഗതാഗതം പൂര്‍ണമായും നിലച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.കൊച്ചിയിലും തിരുവനന്തപുരത്തും ചില സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. പ്രധാന റെയില്‍വേ സ്റ്റേഷേനുകളില് എത്തിയവര്‍ പുറത്തുപോകാനാകാതെ ബുദ്ധിമുട്ടുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള ഐ.ടി മേഖലയില്‍ ഹാജര്‍ നില കുറവാണ്. ചരക്കുനീക്കവും പൂര്‍ണമായും നിലച്ചിട്ടുണ്ട്.
പൊലീസ് സംരക്ഷണത്തില്‍ കോഴിക്കോട് കെ.എസ്.ആര്.ടി സി രാവിലെ സര്‍വീസ് നടത്തി. എന്നാല്‍ 10 മണിക്കു ശേഷം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയവരെ സഹായിക്കാനായി സന്നദ്ധസംഘടനകളും പൊലീസ് വാഹനവും സര്‍വീസ് നടത്തുന്നുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ഗ്രാമീണ മേഖലകളില്‍ വാഹനങ്ങള്‍ ഓടിയില്ല.
Comments