ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ പങ്കാളിത്തമാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളല്ലെന്നും അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ന്യഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറയത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒബാമ.
ഇന്ത്യയുടെ റിപ്പബ്ളിക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്നത് വലിയ അംഗീകാരമാണ്. കഴിഞ്ഞ തവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ദീപാവലി ചടങ്ങില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിരൂപമായാണ് ഇന്ത്യയെ കാണുന്നത്. ഇരു രാജ്യങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പര്യവേഷണം നടത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് സ്വാമി വിവേകാനന്ദനെ അമേരിക്ക സ്വാഗതം ചെയ്തിട്ടുണ്ട്.
Comments