യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കറിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സെക്രട്ടറി സുജാത സിങ് വിരമിക്കാന്‍ എട്ടു മാസം ബാക്കിയിരിക്കെയാണ് അവരെ മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടെ യോഗം തീര്‍ന്നയുടനെയാണ് പുതിയ സെക്രട്ടറിയെ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ആഗസ്റ്റിലാണ് നിലവിലെ സെക്രട്ടറി സുജാത സിങ്ങിന്‍െറ കാലാവധി തീരേണ്ടത്. വിദേശകാര്യ സെക്രട്ടറി പദവിയില്‍ രണ്ടുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാറാണ് പതിവ്. 1977 ബാച്ച് ഐ.എഫ്.എസ് ഓഫിസറായ ജയശങ്കര്‍ 2009ല്‍ യു.എസുമായി നടത്തിയ ആണവ ചര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ്.
Comments