ബാര്‍ ഉടമകള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അവരുടെ ആരോപണങ്ങളില്‍ ഒന്നുപോലും പ്രതികരണം അര്‍ഹിക്കുന്നതല്ല. യുഡിഎഫാണ് തെറ്റുതിരുത്തേണ്ടതെന്ന ആര്.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി..മാവേലിക്കര പുന്നമൂട് കാത്തലിക്ക് ബിഷപ്ഹൗസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
Comments