ജയന്തി നടരാജന്റെ രാജിയോടെ പാര്‍ട്ടി ഏകദേശം ശുദ്ധിയായെന്നും ഇനി രണ്ട് പേര് കൂടി രാജിവെച്ചാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുമെന്നും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവന്. തമിഴ്നാട് കോണ്‍ഗ്രസുമായി ഇടഞ്ഞു നില്ക്കുന്ന പി.ചിദംബരേത്തേയും മകന് കാര്‍ത്തി ചിദംബരത്തേയുമാണ് പേരെടുത്ത് പറയാതെ ഇളങ്കോവന് വിമര്‍ശിച്ചത്.
ജയന്തി നടരാജന്‍െറ രാജിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഇളങ്കോവന് പ്രസ്താവന ഇറക്കിയത്. താങ്കളുടെ രാജിയോടെ പാര്‍ട്ടി കൂടുതല്‍ കരുത്ത് നേടുമെന്നും അതോടൊപ്പം തമിഴ്നാട്ടിലെ മറ്റൊരു നേതാവും അയാളുടെ കുടുംബവും കൂടെ രാജിവെച്ചാല്‍ പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന ഭാവിയാണുണ്ടാവുകയെന്നും ഇളങ്കോവന് പരിഹസിച്ചു.
27 വര്‍ഷമാണ് ജയന്തി നടരാജന് കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായി ഇരുന്നത്. ഇതു ഗിന്നസ് റെക്കോര്‍ഡാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കളിയാക്കി. 2013 ല്‍ മന്ത്രി സ്ഥാനം രാജിവെച്ച ജയന്തി നടരാജന് 13 മാസത്തിനു ശേഷം ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ വിമര്ശമുന്നയിക്കുന്നതില് എന്ത് അര്‍ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
Comments