ഇന്ത്യയും യുഎസ്സും അടുക്കുന്നത് ചൈനയ്ക്ക് ഒരു ഭീഷണിയല്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ചരിത്രമായ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഇന്തോ-അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ഫരീദ് സക്കറിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും യു.എസ്സും ജനാധിപത്യ രാജ്യങ്ങളാണ്. സ്വാഭാവികമായും ഇരുരാജ്യങ്ങളും തമ്മില്‍ പല നയതന്ത്രപരമായ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് ഇടമുണ്ട്. അക്കാര്യത്തില്‍ ചൈനയുടെ ഭരണസംവിധാനം ഇന്ത്യയുടെയും യുഎസ്സിന്റെയും നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഇന്ത്യ യുഎസ്സിന്റെ സ്വാഭാവിക മിത്രമാണെന്ന് താന്‍ പറഞ്ഞതെന്നും ഒബാമ പറഞ്ഞു.
Comments