ബി ജെ പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രചാരണ ചുമതല വഹിച്ചിരുന്ന നേതാവ് നരേന്ദ്ര ടണ്ടന് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസംമാത്രം ബാക്കിനില്‍ക്കെയാണ് നാടകീയമായ രാജി. കിരണ്‍ ബേദിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് ടണ്ടന് വ്യക്തമാക്കിയിട്ടുണ്ട്.
കിരണ്‍ ബേദിയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരെ പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് ടണ്ടന് പറഞ്ഞു. ബി ജെ പി പ്രവര്‍ത്തകരെ തല്ലിച്ചതച്ചിട്ടുള്ള മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ അവരെ ഭരിക്കാന്‍ ശ്രമിക്കുന്നതെന്നും ടണ്ടന് രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 30 വര്‍ഷത്തോളം ബി ജെ പിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് രാജിക്കത്ത് അയച്ചിട്ടുള്ളത്.
Comments