സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന് മുമ്പില്‍ മൊഴി നല്കാന് സിപിഎം തീരുമാനിച്ചു. കമ്മീഷനുമായി ഇടതുപക്ഷം സഹകരിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. മുന്‍മന്ത്രി തോമസ് ഐസക്ക് ഫിബ്രവരി 13-ന് കമ്മീഷന് മുമ്പില്‍ മൊഴി നല്‍കും. കമ്മീഷന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് കിട്ടിയതിനെ തുടര്‍ന്നാണിത്.
കമ്മീഷന് ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണനും തെളിവ് നല്‍കും. നിയമസഭയില്‍ സോളാര്‍ പ്രശ്നത്തില്‍ അടിയന്തരപ്രമേയം ആവശ്യപ്പെട്ടവരാണിവര്‍. ഇവരുടെ മൊഴി ആവശ്യപ്പെട്ട് കമ്മീഷന് നോട്ടീസയക്കുമെന്നാണ് പ്രതീക്ഷ.
Comments