വേമ്പനാട്ടു കായലില്‍ നിന്ന് കേരളത്തിന് രണ്ട് സ്വര്‍ണം കൂടി. ദേശീയ ഗെയിംസ് റോവിങ്ങില്‍ വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും വനിതകളുടെ കോക്സ്ലെസ് ഫോര്‍ 500 മീറ്ററില്‍ എ. അശ്വനി, നിമ്മി തോമസ്, അഞ്ജലി രാജ്, ഹണി ജോസഫ് എന്നിവരടങ്ങിയ ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസിലെ കേരളത്തിന്റെ സ്വര്‍ണസമ്പാദ്യം ഒന്‍പതായി. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കേരളം രണ്ട് സ്വര്‍ണം സ്വന്തമാക്കിയത്. റോവിങ്ങില്‍ ഇത് കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണ്. ഹണി ഉള്‍പ്പെടുന്ന കോക്സ്ലെസ് ഫോര്‍ ടീമിന്റെ വകയാണ് ആദ്യ സ്വര്‍ണം. കേരളത്തിന് ഇന്ന് മൊത്തം ആറ് ഫൈനലാണുള്ളത്.
Comments