എം.വി.ജയരാജനെ രമേശ് ചെന്നിത്തല ജയിലില്‍ സന്ദര്‍ശിച്ചു
Text Size
Story Dated: Thursday, February 05, 2015 03:57 hrs UTC
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൂജപ്പുര ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് എം.വി. ജയരാജനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് ജയില്ദിനാഘോഷ ചടങ്ങുകള്ക്കത്തെിയപ്പോള് നടത്തിയ സൗഹൃദസന്ദര്‍ശനമാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും ജയരാജന്‍െറ ആരോഗ്യസ്ഥിതിയും ചെന്നിത്തല ആരാഞ്ഞു. മുന്‍ എം.എല്‍.എ എന്ന നിലക്കുള്ള പരിഗണന ജയരാജന് നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments