കൊച്ചി: നഗരത്തിലെ ആഡംബര ഫ്ളാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിനിമ താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ ഫെബ്രുവരി 10 വരെ കസ്റ്റഡിയില്വിടാനാണ് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കോടതി തിരിച്ചയച്ചിരുന്നു. അപേക്ഷയിലെ അവ്യക്തത നീക്കി വീണ്ടും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, ഷൈന്‍ ടോം മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്ന് ഷൈനിന്‍െറ പിതാവ് ചാക്കോ പൊലീസിനോട് പറഞ്ഞു.
കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമി കേസിലെ ഒന്നാം പ്രതിയും സിനിമാ താരം ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയുമാണ്. സിനിമ സഹസംവിധായക ബ്ളസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരാണ് രണ്ടും നാലും അഞ്ചും പ്രതികള്‍.
Comments