ഡല്‍ഹിയില്‍ ആം ആദ്മി തരംഗം. അഴിമതിവിരുദ്ധ പോരാട്ടംകൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കെജ്രിവാളും സംഘവും രാജ്യം ഭരിക്കുന്ന കക്ഷിയെ പിന്നിലാക്കി ഡല്‍ഹി തൂത്തുവാരി. രാവിലെ 10 മണിക്കുള്ള നില അനുസരിച്ച് ആം ആദ്മി പാര്‍ട്ടി (എ.എ.പി) 62 സീറ്റിലും മുഖ്യപ്രതിയോഗിയായ ബി.ജെ.പി 7 സീറ്റിലും മുന്നിലാണ്. കോണ്‍ഗ്രസിന്' പൂജ്യവും മറ്റുള്ളവര്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
കനത്ത സുരക്ഷയില്‍ രാവിലെ എട്ടിന് 14 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 70 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Comments