ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തി നിയന്ത്രണരേഖയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു.
വെടിയൊച്ച കേട്ടയുടന്‍ തൊട്ടടുത്ത പാകിസ്താന് പോസ്റ്റില്‍ നിന്നും ഇന്ത്യന്‍ സേനക്കുനേരെ കനത്ത വെടിവെപ്പുണ്ടായതായി സൈനിക വക്താവ് കേണല്‍ എസ്.ഡി ഗോസ്വാമി അറിയിച്ചു.
ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു പാകിസ്താന്കാരന് കൊല്ലപ്പെട്ടതായി പാക്സേന ആരോപിച്ചു.
Comments