മുതിര്‍ന്ന സി പി ഐ നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പി പാന്സാരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു. തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ സാഗര്മാലയിലെ വസതിയില്‍ നിന്ന് പ്രഭാത സവാരിക്കിറങ്ങിയ ഇരുവര്‍ക്കുംനേരെ അജ്ഞാതര്‍ വെടിവച്ചു. തൊട്ടടുത്തുനിന്ന് നാലുതവണ വെടിവച്ചശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരെയും ഉടന്‍ത്തന്നെ ആസ്റ്റര്‍ ആദാര്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. അക്രമികള്ക്കായുളള തിരച്ചില്‍ ശക്തമാക്കിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി രാം ഷിന്‍ഡെ അറിയിച്ചു.
Comments