ചന്ദ്രബോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി
Text Size
Story Dated: Wednesday, February 18, 2015 05:23 hrs UTC
തിരുവനന്തപുരം: തൃശൂരില്‍ കൊല്ലപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ നിയമപരമായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments