കേന്ദ്രസര്‍ക്കാരിനെ ആര് എസ് എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണെന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ആര് എസ് എസ് ശ്രമം. മതപരിവര്‍ത്തനം അടക്കമുള്ള നടപടികളിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു.സി പി എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര് എസ് എസ്സിന്റെ വര്‍ഗീയ അജണ്ടയ്ക്കൊപ്പം കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി വലതുപക്ഷ നിലപാടുകള്‍ നടപ്പിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ശക്തമായ ആക്രമണം നേരിടുകയാണ്. ഭരണം നഷ്ടപ്പെട്ടതും ജനകീയ അടിത്തറ തകര്‍ന്നതുമാണ് പശ്ചിമ ബംഗാളില്‍ പാര്‍ട്ടി നേരിടുന്ന തിരിച്ചടിക്ക് കാരണം. ജനകീയ അടിത്തറ വീണ്ടെടുക്കാന്‍ സമയമെടുക്കും. ഇതിനുള്ള നീക്കത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ കേരള ഘടകത്തിന്റെ ഇടപെടല്‍ സുപ്രധാനമാണെന്നും കാരാട്ട് പറഞ്ഞു.
Comments