സ്വന്തം ലേഖകന്‍
ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വിഎസ് തന്റെ നിലപാടുകള്‍ പാര്‍ടി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി വഴി പ്രകാശ് കാരാട്ടിനെ അറിയിച്ചു. ഇന്ന് രാവിലെ 9 മണിക്ക് മുന്‍പ് തന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പറയണമെന്ന വിഎസിന്റെ ആവശ്യത്തിനു മുന്നില്‍ കേന്ദ്ര
നേതൃത്വത്തിനു വഴി മുട്ടിയതോടെയാണ് യച്ചൂരി വഴി ആവശ്യം കാരാട്ടിനെ അറിയിച്ചത്. പാര്‍ട്ടി വിട്ടാല്‍ സമാന ചിന്താഗതിക്കാരുമായി കൂട്ടുചേരുമെന്നും അത് കേരളത്തില്‍ സിപിഎമ്മിന് കനത്ത നഷ്ടം ഉണ്ടാക്കുമെന്നും വിഎസ് യചൂരിയെ അറിയിച്ചു.
ടിപി വധക്കേസിലെ പ്രതികളെ പാര്‍ട്ടി പുറത്താക്കാത്തതാണ് തന്റെ വിയോജിപ്പിനു കാരണമെന്ന് പൊതുജനങ്ങളോടു തുറന്നു പറഞ്ഞാല്‍ സിപിഎം കൊലയാളികളെ
സംരക്ഷിക്കുന്ന പാര്‍ട്ടിയായി ജനം കരുതും. അതുമാത്രമല്ല സിപിഎം സമ്മേളനത്തില്‍ പിണറായി വിജയന് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ കൊലയാളി എന്ന് വിളിച്ചു, തനിക്കെതിരെ പറഞ്ഞു, തന്നെ ഡാങ്കെയോട് ഉപമിച്ചു എന്നെല്ലാം പറയുമ്പോള്‍ താനാണ് പാര്‍ട്ടി എന്ന പിണറായി അഹങ്കാരമാണ് തുറന്നു കാട്ടിയത് എന്നു പറയുമെന്നും വിഎസ് യെച്ചൂരിയെ അറിയിച്ചു.
പാര്‍ട്ടി വിട്ടാല്‍ വിഎസിനൊപ്പം ചേരാന്‍ ചെറുകക്ഷികള്‍ തയാറാണ്. ആംആദ്മി വിഎസിനെ കാത്തിരിക്കുകയാണ്. കേജ്രിവാളിന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ തന്നെയാണ് വിഎസിനും എന്നതിനാല്‍ ദേശീയ തലത്തില്‍ പോലും വലിയ ഇമേജുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയും. സാറാ ജോസഫ് വിഎസിനെ ക്ഷണിച്ചിട്ടും ഉണ്ട്.
വല്യേട്ടന് മനോഭാവം കാണിക്കുന്ന സിപിഎമ്മിനെ പാഠം പഠിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സിപിഐ. വിഎസ് പാര്‍ട്ടി വിട്ടാല്‍ സിപിഐയും ഒപ്പം ചേരും. വിഎസിന്റെ പൊതു സമ്മതി പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും സിപിഐ കണക്കുകൂട്ടുന്നു.
ആര്‍എസ്പി പ്രേമചന്ദ്രന് വിഭാഗമാകട്ടെ യുഡിഎഫില്‍ നിന്നു പുറത്തുകടക്കാന്‍ ആഗ്രഹിക്കുകയാണ്.വിഎസ് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്ന പക്ഷം ആര്‍എസ്പിയും വിഎസ്സിനോപ്പം ചേരും. സോഷ്യലിസ്റ്റ് ജനത വീരേന്ദ്ര കുമാര്‍ വിഭാഗത്തിനും വിഎസിനോട് വളരെയേറെ താല്പര്യമാണ്. കേരളാ കൊണ്ഗ്രസില് നിന്ന് ജോസഫ് വിഭാഗത്തിനും പാര്‍ട്ടി
വിടാന്‍ വിഎസ് ആയുധമാകും. ഫലത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി വിഎസ് പുറത്തുപോന്നാല്‍ കേരളത്തില്‍ മൂന്നാമതൊരു ശക്തമായ മുന്നണി രൂപംകൊള്ളുമെന്ന് അര്‍ഥം.അങ്ങിനെ വന്നാല്‍ സിപിഎം തകര്‍ന്നു തരിപ്പണമാകുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
അഴിമതി, സ്ത്രീ വിഷയങ്ങള്‍,പരിസ്ഥിതി, തുടങ്ങി താന്‍ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളില്‍ കേരള ജനത ഒപ്പം നില്‍ക്കുമെന്ന് വിഎസ് കണക്കുകൂട്ടുന്നു.
Comments