ആലപ്പുഴ: ആരും പാര്‍ട്ടിക്ക് അതീതരല്ലന്നും വി.എസ് അച്യുതാനന്ദന് സമ്മേളന സ്ഥലത്തേക്ക് തിരിച്ചുവരണമെന്നും കോടിയേരി ബാലകൃഷ്ണന്.സംസ്ഥാന സമ്മേളനം നടക്കുന്ന സമയത്ത് അത് ബഹിഷ്കരിച്ചത് വലിയ തെറ്റാണ്. ആരും പാര്‍ട്ടിക്ക് അതീതരല്ല. ഇതാണ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം. വി.എസ്സിനുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അതാണ് കീഴ് വഴക്കം. എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കും. താന്‍ വലിയ ശുഭാപ്തി വിശ്വാസക്കാരനാണ്. പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തോടെയാണ് ശര്‍മയും ചന്ദ്രന്‍പിള്ളയും വി.എസ്സിനെ ചെന്നുകണ്ട് സംസാരിച്ചത്. ഒരാളെപ്പോലും പാര്‍ട്ടി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.ഇക്കാര്യങ്ങളെല്ലാം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ വി.എസ്സിനെ ഫോണില്‍ വിളിച്ചറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Comments