കേരളത്തില്‍ സി.പി.എമ്മിനെ ഇനി കോടിയേരി നയിക്കും. സി.പി.എം സംസഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ഐകകണ്ഠേന തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ നേതാവായി തിരഞ്ഞെടുത്തത്. 87 അംഗ പുതിയ സംസ്ഥാന കമ്മിറ്റിക്കും പാര്‍ട്ടി അംഗീകാരം നല്കി. എട്ട് പേരെ ഒഴിവാക്കിയും 15 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുതിയ കമ്മിറ്റി നിലവില്‍വരുന്നത്.
സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജന്റെ പേര് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടിയേരി മതിയെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചതോടെ പേര് അംഗീകരിക്കപ്പെട്ടു
Comments