മദര്‍ തെരേസയ്ക്കെതിരായ ആര്.എസ്.എസ് നേധാവി മോഹന്‍ ഭാഗവത്തിന്റെ പരാമര്‍ശത്തിന് പിന്തുണയുമായി ശിവസേന രംഗത്ത്. പാവങ്ങളെ മതംമാറ്റുകയായിരുന്നു മദര്‍ തെരേസയുടെ ലക്ഷ്യമെന്ന് ശിവസേന മുഖപത്രമായ സാമ്ന പറയുന്നു. 'ആര്.എസ്.എസ് മേധാവിയുടെ പരാമര്‍ശങ്ങളില്‍ തെറ്റൊന്നുമില്ല. അതാണ് സത്യം. ലോകത്ത് എല്ലായിടത്തും മിഷിണറിമാരെല്ലാം ഒരേ കാര്യം തന്നെയാണ് ചെയ്യുന്നത്. ഒരു മിഷിണറി മറ്റൊരു രാജ്യത്ത് പോകുന്നത് ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ തന്നെയാണ്. പ്രത്യേക ലക്ഷ്യത്തോടെ നടത്തുന്ന ഏത് സേവനവും അപമാനിക്കലാണ്'-സാമ്ന പറയുന്നു.
Comments