നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് സലീംരാജ്
Text Size
Story Dated: Monday, March 02, 2015 05:29 hrs UTC
കൊച്ചി : കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനക്ക് വിധേയനാകാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സലീം രാജ് കൊച്ചി സി.ജെ.എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജിനെയും മറ്റ് മൂന്ന് പേരെയും നുണപരിശോധനക്ക് വിധേയനാക്കാന്‍ സി.ബി.ഐ നിര്‍ദേശിച്ചിരുന്നു. ഇതിന് വിധേയമാകാന്‍ സാധിക്കില്ലെന്നാണ് സലീം രാജ് കോടതിയില്‍ വ്യക്തമാക്കിയത്.
സലീം രാജിനെ കേസുമായി ബന്ധപ്പെട്ടു നുണപരിശോധനക്ക് വിധേയനാക്കണമെന്ന് നേരത്തെ സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനക്ക് തയാറാണെന്ന് സലീംരാജ് മുമ്പ് അറിയിച്ചിരുന്നു.
Comments