ജമ്മുകശ്മീരില്‍ കഴിഞ്ഞദിവസം അധികാരമേറ്റ പി.ഡി.പി.-ബി.ജെ.പി. സര്‍ക്കാറിനെ വിവാദം വിട്ടൊഴിയുന്നില്ല. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് നല്‍കണമെന്ന ആവശ്യവുമായി ഒരു സംഘം പി.ഡി.പി. എം.എല്‍.എ.മാര്‍ രംഗത്തെത്തി.
ഇതിനായി കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും എട്ട് എം.എല്‍.എ.മാര്‍ ഒപ്പിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ നീതിന്യായവ്യവസ്ഥ പരിഹസിക്കപ്പെട്ടുവെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു
Comments