വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര ഷിപ്പിങ് മന്ത്രി നിധിന് ഗഡ്കരിയെ കാണും. എക്സൈസ്- തുറമുഖ വകുപ്പ് മന്ത്രി കെ.ബാബുവും ഒപ്പമുണ്ട്. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്നും മറ്റൊരു തുറമുഖത്തേക്ക് ചരക്ക് കടത്താവുന്ന രീതിയില്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കിയിരുന്നു. ഈ രീതിയില്‍ വിഴിഞ്ഞം പദ്ധതിക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം.
കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് വിഴിഞ്ഞം പദ്ധതി ടെന്‍ഡറില്‍ കമ്പനികള്‍ പങ്കെടുക്കാതിരുന്നത്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും
Comments