വ്യവസായി മുഹമ്മദ് നിസാം പ്രധാനപ്രതിയായ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡി ജി പി ശ്രമിച്ചുവെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇതിന് തന്റെ കൈയില്‍ ശബ്ദരേഖ തെളിവുണ്ടെന്ന് അവകാശപ്പെട്ട പി സി ജോര്‍ജ് കൈവശമുള്ള സി ഡികള്‍ മാധ്യമപ്രവര്‍ത്തകരെ കാണിക്കുകയും ചെയ്തു. തെളിവുകള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തെളിവുകള്‍ നല്കുന്നതായിരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ചന്ദ്രബോസ് കേസ് അട്ടിമറിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്കി. ഡി ജി പി പറഞ്ഞത് കേള്‍ക്കാത്തതിന് ആണ് കമ്മീഷണര്‍ ജേക്കബ് ജോബിനെ മാറ്റിയത്. കേസില്‍ ഡി ജി പി ഇടപെട്ടെന്ന് തനിക്ക് നൂറു ശതമാനം ബോധ്യമുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
Comments