സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും സാക്ഷികളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യം ലഭിച്ചാല്‍ നിസാമ് വിദേശത്തേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Comments