ഇന്ത്യക്ക് ഏറെ ഉപദ്രവം ഉണ്ടാക്കിയ ബ്രിട്ടീഷ് ഏജന്റാണ് മഹാത്മാഗാന്ധിയെന്ന് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു. ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കുക എന്ന തന്ത്രത്തിന് ഊര്‍ജം പകരുന്നതായിരുന്നു ഗാന്ധിജിയുടെ നിലപാടുകളെന്നും കട്ജു പറഞ്ഞു. തന്‍െറ ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു ഇക്കാര്യം പറയുന്നത്. ഗാന്ധിജി എല്ലായ്പോഴും മതമാണ് പ്രസംഗിച്ചുനടന്നത്. ഹിന്ദു മതത്തെ കുറിച്ചാണ് ഗാന്ധിജി തുടരെ സംസാരിച്ചത്. രാമരാജ്യം, ഗോരക്ഷ, ബ്രഹ്മചര്യം, ജാതി സമ്പ്രദായം തുടങ്ങിയ കാര്യങ്ങള്‍ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഗാന്ധിജി അവതരിപ്പിച്ചു.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഗാന്ധിജി പറയുന്നതിനോട് യാഥാസ്ഥിക മുസ് ലിംകള്‍ക്ക് എതിര്‍പ്പുണ്ടായി. ഇതിനാല്‍ അവര്‍ മുസ് ലിം ലീഗ് പോലുള്ള പാര്‍ട്ടികളിലേക്ക് ആകൃഷ്ടരായി. ഇത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തെ സഹായിക്കുന്നതല്ലേ? കട്ജു ചോദിച്ചു.
Comments