തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാരോപിച്ച് ഡി.ജി.പി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഡി.ജി.പി സര്‍ക്കാരിനോട് അനുമതി തേടി.
ചന്ദ്രബോസ് വധക്കേസില്‍ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെടല്‍ നടത്തിയെന്നായിരുന്നു ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് തൃശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബും മുന്‍ ഡിജിപി എം എന്‍ കൃഷ്ണമൂര്‍ത്തിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ട പിസി സംഭാഷണത്തില്‍
പരാമര്‍ശിക്കുന്ന സ്വാമി ഡിജിപി കെ എസ് ബാലസുബഹ്മണ്യമാണെന്നും ആരോപിച്ചിരുന്നു.
Comments