ലോകകപ്പില്‍ അയര്‍ലന്‍ഡിനെ ഇന്ത്യഎട്ട് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി (100) ഇന്ത്യന്‍ ജയം എളുപ്പമാക്കി. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.260 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 36.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.രോഹിത് ശര്‍മ 64 റണ്‍സ് നേടി. വിരാട് കോഹ്ലി (44), അജിങ്ക്യ രഹാനെ (33) എന്നിവര്‍ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 49 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടായി. നെയ്ല്‍ ഒബ്രിയാന് (75), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (67) എന്നിവരുടെ അര്‍ധ സെഞ്ചുറിനേടി.
Comments