തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിമാര്‍ക്കെതിരായ പുതിയ ആരോപണങ്ങള്‍ നാഥനില്ലാത്തതാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
മാണിയെ മാറ്റുന്ന പ്രശ്നമില്ല. ഒരു മന്ത്രിയും സംസാരിക്കുന്നതായി ഇന്നലെ പുറത്തുവന്ന ശബ്ദരേഖയില്ല. നിക്ഷിപ്ത താല്പര്യക്കാരുടെ സംസാരമാണ് അതിലുള്ളത്. ബാറുകള്‍ പൂട്ടിയതിന്്റെ പകയാണിതെന്ന് സംശയിക്കാമെന്നും ബാര്‍ കോഴ ആരോപണങ്ങള്‍ പ്രതിപക്ഷം വ്യക്തതയോടെ എഴുതിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തന്നെ ആരും ഉമ്മാക്കി കാണിക്കേണ്ടെന്ന് കെ.എം. മാണി പറഞ്ഞു. തന്റെ കൈകള്‍ ശുദ്ധമാണ്. 50 വര്‍ഷത്തെ രാഷ്ട്രീയ ശുദ്ധി തനിക്കുണ്ട്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. എ.കെ. ബാലനും പാലോളി മുഹമ്മദ് കുട്ടിയും ശിക്ഷിക്കപ്പെട്ടിട്ടും മന്ത്രിമാരായി തുടര്‍ന്നിട്ടുണ്ട്. താന്‍ രാജിവക്കണമെന്ന് പറയുന്നത് എവിടുത്തെ നീതിയാണെന്നും മാണി ചോദിച്ചു. മാണി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം ബഹളം വച്ചു.
എന്നാല്‍, മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവര്‍ത്തിച്ചു. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്നമുണ്ടാകും. നാണക്കേടിന്റെ ഇരിക്കപ്പിണ്ഡമാണ് ധനമന്ത്രി. കൊള്ളരുതായ്മകൊണ്ട് മാണിയുടെ മുഖം വികൃതമായി. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ കളങ്കമാണ് അദ്ദേഹമെന്നും വി.എസ് ആരോപിച്ചു.
Comments