മന്ത്രി കെ.എം മാണിക്കെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ സംബന്ധിച്ചുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്. ഇതില്‍ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എം മാണി തന്നെ അവതരിപ്പിക്കും. അത് ഭരണപരമായ അവകാശമാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം നല്കാന് ആവശ്യപ്പെടുകയായിരുന്നു.
Comments