പശ്ചിമബംഗാളിലെ റാണാഘട്ടില്‍ മഠത്തിനുള്ളില്‍ കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചു പേര് പോലീസിന്റെ പിടിയിലായി. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തേ പുറത്തു വിട്ടിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു മാനഭംഗം. ചെറുക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവര്‍ന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുന്നതിനായി മുഖ്യമന്ത്രി മമത ബാനര്‍ജി സിഐഡി അന്വേഷത്തിന് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
Comments