പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കു കെ.എം.മാണിയുടെ മറുപടി. നോട്ടെണ്ണുന്ന യന്ത്രമുള്ളത് അച്യുതാനന്ദന്റെ മകന്റെ കൈവശമാണെന്നു മാണി ആരോപിച്ചു. മാണിയുടെ പാലായിലെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് വി.എസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മാണിയുടെ പ്രതികരണം.
Comments