തിരുവനന്തപുരം: എത്ര എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്താലും അഴിമതിക്കെതിരായ സമരം തുടരുമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. ധനമന്ത്രി കെ.എം മാണി രാജിവെക്കുംവരെ സമരം തുടരും. വരും ദിവസങ്ങളിലെ സമരപരിപാടികളെകുറിച്ച് എല്‍.ഡി.എഫ് യോഗം ചേര്‍ന്നു തീരുമാനിക്കും. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ആളിപടരുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സസ്പെന്ഷന് അംഗീകരിക്കുന്നില്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ പ്രതികരിച്ചു. സ്പീക്കര്‍ യു.ഡി.എഫിന്‍െറ ആളായി മാറി. കള്ളം മാത്രം പറയുന്ന സ്പീക്കറാണ് എന്‍. ശക്തന്. സ്പീക്കറുടെ ചേംബറിലാണ് ഗൂഢാലോചന നടന്നതെന്നും ശിവന്‍കുട്ടി ആരോപിച്ചു.
Comments