തിരുവനന്തപുരം: ജി കാര്‍ത്തികേയന്‍െറ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റ് ആവശ്യപ്പെടാന്‍ ആര്.എസ്.പി യോഗത്തില്‍ തീരുമാനം. ഇതോടൊപ്പം ഒഴിവുവന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആവശ്യപ്പെടും. ഇക്കാര്യം സംബന്ധിച്ച് യു.ഡി. എഫുമായി ചര്‍ച്ച നടത്തുമെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസും മന്ത്രി ഷിബു ബേബിജോണും അറിയിച്ചു. ആര്.എസ്.പി സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.
കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റ് വിട്ടുനല്‍കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ആര്.എസ്.പി മുന്‍കാലങ്ങളില്‍ മത്സരിച്ചിരുന്ന സീറ്റായിരുന്നതിനാല്‍ അവകാശവാദമുന്നയിക്കാമെന്നും എ.എ അസീസ് പറഞ്ഞു.
ഗണേഷ് കുമാര്‍ വിട്ടുപോയതിന് ശേഷം ഭരണപക്ഷത്തിന്‍െറ അംഗസംഖ്യ 73 ആയി കുറഞ്ഞിട്ടുണ്ട്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നത് ആര്.എസ്.പിയാണ്. മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിക്ക് ഇതുവരെ അര്‍ഹിച്ച പരിഗണന കിട്ടിയിട്ടില്ല. അതിനാലാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടുന്നതെന്നും എ.എ അസീസ് പറഞ്ഞു.
സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എന്‍.കെ പ്രേമചന്ദ്രന്, എ.എ അസീസ്, ഷിബു ബേബി ജോണ്‍ എന്നിവരെ പാര്‍ട്ടി ചുമതലപ്പെടുത്തി.
Comments