You are Here : Home / News Plus

യുഡിഎഫ് നേതൃയോഗം ഇന്ന്

Text Size  

Story Dated: Wednesday, March 18, 2015 04:00 hrs UTC

നിര്‍ണായക യു.ഡി.എഫ് യോഗം ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് ചേരും. അരുവിക്കര സീറ്റും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ആര്‍എസ്പി യോഗത്തില്‍ ആവശ്യപ്പെടും.സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തോടെ ഒഴിവു വന്ന സീറ്റാണ് അരുവിക്കര. അരുവിക്കര സീറ്റിന്റെ കാര്യത്തില്‍ ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും.
അരുവിക്കര സീറ്റോ ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബജറ്റ് അവതരണത്തെ തുടര്‍ന്ന് നിയമസഭയ്ക്ക് അകത്തും പുറത്തുമുണ്ടായ സംഘര്‍ഷവും യുഡിഎഫ് നേതൃയോഗം ചര്‍ച്ച ചെയ്യും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.