ശ്രീലങ്കന്‍ തടവിലായിരുന്ന 168 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു. തടവിലായിരുന്ന മത്സ്യബന്ധന തൊഴിലാളികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത 51 ബോട്ടുകളും ലങ്കന്‍ നേവി ഇന്ത്യന്‍ തീരസംരക്ഷണ സേനക്ക് കൈമാറി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവരെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ലങ്കന്‍ നേവി കൈമാറിയത്. തീരസംരക്ഷണ സേനയുടെ റാണി അബാക കപ്പലില്‍ ഇവരെ തീരത്തത്തെിച്ചു. ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്ന് തീരസംരക്ഷണ സേന അറിയിച്ചു. മത്സ്യബന്ധനത്തിനായി സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ശ്രീലങ്കന്‍ നേവി മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.
Comments