ധാതു ഖനി (പ്രത്യേക നിയമഭേദഗതി) ബില്‍ 2015 രാജ്യസഭ പാസാക്കി. 1957 ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണിത്. സി.പി.എം അംഗം പി.രാജീവ് അവതരിപ്പിച്ച ഭേദഗതി പ്രമേയം വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടായതിനെത്തുടര്‍ന്നാണ് ബില്‍ തള്ളിപ്പോയത്. തൃണമൂല്‍ കോണ്‍ഗ്രസും എ.ഐ.ഡി.എം.കെയും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 68 നെതിരെ 112 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
ബില്‍ വേണ്ടവിധം പരിശോധിക്കാന്‍ ആവശ്യമായ സമയം സെലക്ട് കമ്മിറ്റിക്ക് ലഭിച്ചില്ലെന്നും അതിനാല്‍ ബില്‍ വീണ്ടും സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയക്കണമെന്നായിരുന്നു പി രാജീവ് കൊണ്ടുവന്ന ഭേദഗതിപ്രമേയം.
Comments