കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നു കിലോ ഗ്രാം സ്വര്‍ണം പിടികൂടി. പുലര്‍ച്ചെ രണ്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണു കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് സ്വര്‍ണം പിടിച്ചത്. 12 സ്വര്‍ണ ബാറുകള്‍ എമര്‍ജന്‍സി ലാംപിന്െറ ബാറ്ററിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ കൂത്തുപറമ്പ് സ്വദേശി കാടിന്റവിട ഫൈസലിനെ കസ്റ്റഡിയിലെടുത്തു. അസി. കമ്മിഷണര്‍ എ. പ്രവീണ്‍കുമാര്‍, സൂപ്രണ്ട് സി.ജെ. തോമസ്, ഓഫിസര്‍മാരായ കെ.പി. അജിത് കുമാര്‍, സി. ഗോകുല്‍ദാസ്, ആര്. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വര്‍ണവേട്ട.
Comments