You are Here : Home / News Plus

കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Text Size  

Story Dated: Saturday, March 21, 2015 05:14 hrs UTC

മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി അബുവിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഫാക്സ് മുഖാന്തരം നല്‍കിയ പരാതിയില്‍ ഷിബു ആവശ്യപ്പെട്ടു.

നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ അബുവുമായി സംസാരിച്ചിട്ടില്ല. സംസാരിക്കാത്ത വിഷയത്തിലാണ് മോശം പരാമര്‍ശം നടത്തിയത്. അബുവിന്‍െറ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പരാതി നല്‍കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

ഡി.സി.സി പ്രസിഡന്‍റ് തന്നെ അപകീര്‍ത്തിപ്പെടുത്തി. അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയക്കും. നേതാക്കളുടെ മനോവൈകല്യമാണ് മോശം പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.