ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ സേന പിടികൂടിയത്. കനകേസന്ദുര, തലൈമാന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. സമുദ്രാതിര്‍ത്തിയെ സംബന്ധിച്ച് ഇന്ത്യാ-ശ്രീലങ്ക മൂന്നാം ഘട്ട ചര്‍ച്ച നടക്കാനിരിക്കുന്നതിനിടയിലാണ് ശ്രീലങ്കന്‍ സേനയുടെ ഭാഗത്തു നിന്നും പുതിയ നീക്കമുണ്ടായിരിക്കുന്നത്.
Comments