ലോകകപ്പ് സെമിഫൈനലില്‍ എം.എസ്. ധോനിക്ക് നിര്‍ണായകമായ ടോസ് നഷ്ടപ്പെട്ടു. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക് ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു.
ടോസ് നഷ്ടമായതില്‍ നിരാശയില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി പറഞ്ഞു. ടോസ് ഭാഗ്യത്തെ അപേക്ഷിച്ചാണെന്നും അത് അംഗീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു ടീമുകളിലും മാറ്റങ്ങളൊന്നുമില്ല. ഓസ്ട്രേലിയ ഇതുവരെ ലോകകപ്പിന്റെ സെമിഫൈനലില്‍ തോറ്റിട്ടില്ല. ഇന്ത്യ മൂന്ന് തവണ സെമി കളിച്ചപ്പോള്‍ രണ്ടു തവണ വിജയിച്ചു.
Comments