ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക മന്ത്രി കെ.സി ജോസഫ്. തിരുവനന്തപുരത്തും ഡല്‍ഹിയിലും നോര്‍ക്ക കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളൊ അവരുടെ ബന്ധുക്കളൊ അധികൃതരെ വിവരം അറിയിക്കണം. നഴ്സുമാര്‍ അടക്കം യമനിലുള്ള മലയാളികളുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.
Comments