പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഹമ്മദ് സലിം എന്നയാളെയാണ് സി.ഐ.ഡി പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്. ബുധനാഴ്ച രാത്രിയില്‍ മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ഈ മാസം ആദ്യത്തിലായിരുന്നു ക്രൂര സംഭവം. റാണാഘട്ടിലെ മഠത്തിനുള്ളില്‍ കടന്നാണ് 75 വയസുള്ള കന്യാസ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടബലാല്‍സംഗം ചെയ്തത്. പുലര്‍ച്ചെ ഒന്നിനു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇത്. കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവരുകയും ചെയ്തു.
Comments