മൊബൈല്‍ ടെലികോം സ്പെക്ട്രം ലേലം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്കി. സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ഒരു ലക്ഷം കോടി രൂപയിലധികം വരുമാനമുണ്ടാക്കാനായെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.സ്പെക്ട്രം ലേലം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായിരുന്നത്. 115 റൗണ്ട് ലേലമാണ് 19 ദിവസം കൊണ്ട് നടന്നത്
Comments