തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി ഇത്തരമൊരു ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചതായി തനിക്ക് അറിവില്ല. ഉമ്മന്‍ചാണ്ടിയും കെ.എം മാണിയും തമ്മില്‍ കൂടിക്കാഴ്ച നടന്നതായി അറിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Comments